ഐപിഎൽ കളിച്ച ആദ്യ അന്പയർ
Thursday, March 20, 2025 11:01 PM IST
മൊഹാലി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കളിച്ച ആദ്യ അന്പയർ എന്ന നേട്ടത്തിലേക്ക് തന്മയ് ശ്രീവാസ്തവ.
2025 സീസണിൽ തന്മയ് ശ്രീവാസ്തവ അന്പയറായി മൈതാനത്ത് എത്തും. 2008, 2009 സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനുവേണ്ടി തന്മയ് കളിച്ചിട്ടുണ്ട്. 2011ൽ കൊച്ചി ടസ്കേഴ്സിന്റെയും 2012ൽ ഡക്കാണ് ചാർജേഴ്സിന്റെയും ഭാഗമായ ചരിത്രവും മുപ്പത്തഞ്ചുകാരനു സ്വന്തം.
2008 ഐസിസി അണ്ടർ 19 ലോകകപ്പ് ട്രോഫി സ്വന്തമാക്കിയ ടീമിൽ വിരാട് കോഹ്ലിക്ക് ഒപ്പം കളിച്ച താരമാണ് ഈ കാണ്‍പുർ സ്വദേശി എന്നതും ശ്രദ്ധേയം.