ഐപിഎൽ 2025 സീസണിലെ തലതിരിഞ്ഞ 10 നിയമങ്ങൾ
Thursday, March 20, 2025 12:37 AM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം എഡിഷനിലേക്ക് ഇനിയുള്ളതു വെറും രണ്ടുദിനങ്ങളുടെ അകലം മാത്രം. മുൻ സീസണുകളെ അപേക്ഷിച്ച് തലതിരിവുള്ളതെന്നു തോന്നിപ്പിക്കുന്ന ചില നിയമങ്ങൾ 2025 സീസണിൽ ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കളിക്കാർ ടീം ബസിൽ യാത്ര ചെയ്യണമെന്നും കുടുംബാംഗങ്ങളെ പ്ലെയേഴ്സ്, മാച്ച് ഓഫീഷൽ ഏരിയയിൽ പ്രവേശിപ്പിക്കരുതെന്നതുമാണ്.
കുടുംബങ്ങളുമായി മത്സരദിനം കൃത്യമായ അകലം പാലിക്കണമെന്ന നിയമത്തിനൊപ്പം മറ്റുചില നിയമങ്ങളും ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. 2025 ഐപിഎല്ലിലെ തലതിരിഞ്ഞ നിയമങ്ങൾ ഇവയാണ്.
ടീം ബസിൽ യാത്ര മസ്റ്റ്
പരിശീലന, മത്സര ദിനങ്ങളിൽ ടീം ബസിൽ ആയിരിക്കണം എല്ലാ കളിക്കാരും യാത്ര ചെയ്യേണ്ടത്. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും കളിക്കാർക്കൊപ്പം യാത്ര ചെയ്യാൻ അനുവാദമില്ല.
കുടുംബാംഗങ്ങൾക്കു പ്രവേശനമില്ല
മുൻസീസണിലേതുപോലെ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മത്സരത്തിനു മുന്‍പും ശേഷവും പ്ലെയേഴ്സ്, മാച്ച് ഒഫീഷൽസ് ഏരിയയിൽ പ്രവേശനമില്ല.
പരിശീലനത്തിനും നിബന്ധന
പരിശീലനത്തിനായി ഒരു ടീമിനു രണ്ട് നെറ്റ്സ് മാത്രമേ നൽകൂ. റേഞ്ച് ഹിറ്റിംഗിനായി വണ്‍ സൈഡ് പിച്ച് മാത്രമേ അനുവദിക്കൂ. പരിശീലനം നേരത്തേ അവസാനിപ്പിച്ചാൽ പിന്നീട് പരിശീലന സമയം അനുവദിക്കുന്നതല്ല.
മത്സരദിനം പരിശീലനം പറ്റില്ല
മത്സരദിനം പ്രധാന സ്റ്റേഡിയത്തിൽ കളിക്കാർക്കു പരിശീലനം നടത്താൻ അനുവാദമില്ല. അതുപോലെ അന്നേദിവസം ഫിറ്റ്നസ് ടെസ്റ്റും അനുവദനീയമല്ല.
സ്റ്റാഫിന് ഐഡി കാർഡ്
ടീമിലെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും അക്രെഡിറ്റേഷൻ, ഐഡി കാർഡ് നിർബന്ധം. നിയമം തെറ്റിച്ചാൽ ആദ്യ തവണ മുന്നറിയിപ്പു നൽകും. രണ്ടാം തവണമുതൽ പിഴ ഈടാക്കും.
എൽഇഡിയിൽ പന്തടിക്കരുത്
ഏറ്റവും വിചിത്രമായ നിയമങ്ങളിൽ ഒന്നാണ് സ്റ്റേഡിയത്തിലെ എൽഇഡി ബോർഡിൽ പന്ത് അടിച്ചു കൊള്ളിക്കരുത് എന്നത്. എൽഇഡി സ്പോണ്‍സർഷിപ്പ് ബോർഡിനു കേടുപാടു സംഭവിക്കാതിരിക്കാനാണീ നിർദേശം.
ഓറഞ്ച്, പർപ്പിൾ ക്യാപ്പ് മസ്റ്റ്
ടൂർണമെന്റിലെ ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപ്പും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന കളിക്കാരനുള്ള പർപ്പിൾ ക്യാപ്പും ഓരോ മത്സരത്തിലും ചുരുങ്ങിയത് രണ്ട് ഓവർ എങ്കിലും അണിയണം.
ഡ്രസ് കോഡ് നിർബന്ധമാക്കി
മത്സരശേഷമുള്ള അഭിമുങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും ഡ്രസ് കോഡ് നിർബന്ധമാക്കി. സ്ലീവ്ലെസ് ജഴ്സി, ഫ്ളോപ്പി ഹാറ്റ് തുടങ്ങിയവ അണിയുന്നതിനു വിലക്ക്. ലംഘിച്ചാൽ പിഴ ചുമത്തും.
സപ്പോർട്ട് സ്റ്റാഫ് 12 മാത്രം
കഴിഞ്ഞ സീസണിലെ പ്രശ്നങ്ങൾ മുൻനിർത്തി ബിസിസിഐ സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ കാര്യത്തിൽ പ്രത്യേക നിയമം ഏർപ്പെടുത്തി. ഒരു ടീമിനു മത്സര ദിനത്തിൽ ടീം ഡോക്ടർമാർ അടക്കം പരമാവധി 12 സപ്പോർട്ടിംഗ് സ്റ്റാഫുകളെ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ജഴ്സി നന്പർ മാറ്റരുത്
കളിക്കാർക്കു മത്സരത്തിന്റെ ഇടയിലും മുന്പുമായി യഥേഷ്ടം തങ്ങളുടെ ജഴ്സി നന്പർ മാറ്റാൻ സാധിക്കില്ല. ജഴ്സി നന്പർ മാറ്റണമെങ്കിൽ ചുരുങ്ങിയത് 24 മണിക്കൂർ മുന്‍പ് ബിസിസിഐയെ അറിയിക്കണം.
ത്രീ ബൈ ഛേത്രി