ലീഡ് ഉയർത്തി കിവീസ്
Tuesday, March 18, 2025 11:28 PM IST
ഡുനെഡിൻ (ന്യൂസിലൻഡ്): പാക്കിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽ രണ്ടാം മത്സരത്തിലും ന്യൂസിലൻഡിനു ജയം.
ആതിഥേയരായ കിവീസ് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. അഞ്ച് മത്സര പരന്പരയിൽ ന്യൂസിലൻഡ് 2-0ന്റെ ലീഡ് സ്വന്തമാക്കി. സ്കോർ: പാക്കിസ്ഥാൻ 15 ഓവറിൽ 135/9. ന്യൂസിലൻഡ് 13.1 ഓവറിൽ 137/5.