മുംബൈക്കു തകര്‍ച്ച
Wednesday, February 19, 2025 3:14 AM IST
നാഗ്പുര്‍: രഞ്ജി ട്രോഫി രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് ഒന്നാം ഇന്നിംഗ്സ് തകര്‍ച്ച.
വിദര്‍ഭയ്ക്കെതിരായ സെമി പോരാട്ടത്തിന്റെ രണ്ടാംദിനം അവസാനിക്കുമ്പോള്‍ മുംബൈ ഒന്നാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 188 എന്ന നിലയിലാണ്. വിദര്‍ഭ ഒന്നാം ഇന്നിംഗ്സില്‍ 383 റണ്‍സ് നേടിയിരുന്നു.
ധ്രുവ് ഷോറി (74), ഡാനിഷ് മലെവാര്‍ (79), യഷ് റാത്തോഡ് (54), കരുണ്‍ നായര്‍ (45) എന്നിവരാണ് വിദര്‍ഭയ്ക്കുവേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചത്. മുംബൈയുടെ ശിവം ദുബെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ മുംബൈക്കു കാര്യങ്ങള്‍ അത്ര സുഖകരമല്ലായിരുന്നു. ആകാഷ് ആനന്ദ് (67), ഷാര്‍ദുള്‍ ഠാക്കൂര്‍ (37), സിദ്ദേഷ് ലാഡ് (35) എന്നിവര്‍ മാത്രമാണ് മുംബൈക്കുവേണ്ടി ചെറുത്തുനിന്നത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (18), സൂര്യകുമാര്‍ യാദവ് (0), ശിവം ദുബെ (0) എന്നിവര്‍ നിരാശപ്പെടുത്തി.