രഞ്ജി: കേരളം x ഗുജറാത്ത് സെമി
Monday, February 17, 2025 1:26 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 2024-25 സീസൺ സെമി ഫൈനലിൽ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. രാവിലെ 9.30 മുതൽ മത്സരം ആരംഭിക്കും.
ചരിത്രത്തിൽ ഇതു രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി സെമിയിൽ എത്തുന്നത്. 2018-19 സീസണിലായിരുന്നു ഇതിനു മുന്പ് കേരളം സെമി ഫൈനൽ കളിച്ചത്.
ഇന്നാരംഭിക്കുന്ന മറ്റൊരു സെമിയിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ വിദർഭയെ നേരിടും.