കന്പനിയുടെ ദീർഘകാല ലക്ഷ്യങ്ങൾ നേടുന്നതിന് അതിന്റെ വിഭവങ്ങൾ പുനക്രമീകരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പിരിച്ചുവിടലുകളെന്ന് മെറ്റ വക്താവ് ഡേവ് അർനോൾഡ് പറഞ്ഞു.
പിരിച്ചുവിടലുകൾ ആദ്യമല്ല ഇതിനു മുന്നേ ഒറ്റയടിക്ക് വലിയൊരു കൂട്ടം ആളുകളെ പിരിച്ചു വിട്ടിട്ടുണ്ട്. ഈ വർഷം ആദ്യം മെറ്റയുടെ റിയാലിറ്റി ലാബ്സ് ഡിവിഷനിൽ വെട്ടിക്കുറച്ചിലുകൾ നടത്തിയതിനു ശേഷമാണ് പുതിയ പിരിച്ചുവിടലുകൾ നടക്കുന്നത്.
2022 മുതൽ മെറ്റ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. കോവിഡ് മഹാമാരിയെത്തുടർന്നു തകർച്ച നേരിട്ടതിനാൽ 11,000 പേരെയാണ് പിരിച്ചുവിട്ടത്. 2023-ൽ, സിഇഒ മാർക് സക്കർബർഗിന്റെ ‘കാര്യക്ഷമതയുടെ വർഷം’ പദ്ധതി പ്രകാരം 10,000 ജോലികൾ വെട്ടിക്കുറച്ചു.