വീ​​ണ്ടും ജി​​യോ​​ഭാ​​ര​​ത് സീ​​രീ​​സ്
വീ​​ണ്ടും ജി​​യോ​​ഭാ​​ര​​ത് സീ​​രീ​​സ്
Wednesday, October 16, 2024 11:26 PM IST
ന്യൂ​​ഡ​​ൽ​​ഹി: റി​​ല​​യ​​ൻ​​സ് ജി​​യോ​​യു​​ടെ ബ​​ജ​​റ്റ് ഫോ​​ണാ​​യ ജി​​യോ​​ഭാ​​ര​​ത് വി 2 ​​ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​റ​​ക്കി വി​​ജ​​യി​​ച്ച​​തി​​നു പി​​ന്നാ​​ലെ ജി​​യോ​​ഭാ​​ര​​ത് സീ​​രീ​​സി​​ൽ ര​​ണ്ട് പു​​തി​​യ 4 ജി ​​ഫീ​​ച്ച​​ർ ഫോ​​ണു​​ക​​ൾ കൂ​​ടി. ജി​​യോ​​ഭാ​​ര​​ത് വി3, ​​ജി​​യോ​​ഭാ​​ര​​ത് വി4 ​​എ​​ന്നീ മോ​​ഡ​​ലു​​ക​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഹൈ ​​ക്വാ​​ളി​​റ്റി ഡി​​ജി​​റ്റ​​ൽ എ​​ക്സ​​പീ​​രി​​യ​​ൻ​​സ് ആ​​ണ് വാ​​ഗ്ദാ​​നം. ഓ​​ഫ​​റു​​ക​​ൾകൊ​​ണ്ടും സ​​വി​​ശേ​​ഷ​​ത​​ക​​ൾകൊ​​ണ്ടും സ​​ന്പ​​ന്ന​​മാ​​ണ് പു​​തി​​യ കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ലു​​ക​​ൾ.

രാ​​ജ്യ​​ത്തെ 2ജി ​​ഉ​​പ​​യോ​​ക്താ​​ക്ക​​ളെ താ​​ങ്ങാ​​വു​​ന്ന വി​​ല​​യ്ക്ക് 4ജി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ക​​യെ​​ന്ന ല​​ക്ഷ്യ​​മാ​​ണ് ഫോ​​ണു​​ക​​ൾ​​ക്കു പി​​ന്നി​​ലെ​​ന്ന് ക​​ന്പ​​നി വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. സാ​​ധ​​ര​​ണ​​ക്കാ​​ർ​​ക്ക് താ​​ങ്ങാ​​വു​​ന്ന വി​​ല​​യും, പ്ര​​തി​​മാ​​സ പാ​​ക്കേ​​ജു​​മാ​​യാ​​ണ് ഫോ​​ണ്‍ എ​​ത്തു​​ന്ന​​ത്. 2024 ഇ​​ന്ത്യ​​ൻ മൊ​​ബൈ​​ൽ കോ​​ണ്‍​ഗ്ര​​സി​​ലാ​​ണ് ഫോ​​ണു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


1,099 രൂ​​പ മാ​​ത്ര​​മാ​​ണ് ഫോ​​ണു​​ക​​ളു​​ടെ വി​​ല. കൂ​​ടാ​​തെ ഈ ​​ഫോ​​ണു​​ക​​ൾ​​ക്കാ​​യി വെ​​റും 123 രൂ​​പ​​യു​​ടെ പ്ര​​തി​​മാ​​സ റീ​​ചാ​​ർ​​ജ് പാ​​ക്കേ​​ജും റി​​ല​​യ​​ൻ​​സ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. 4ജി ​​പ്രാ​​പ്ത​​മാ​​ക്കി​​യ ഫോ​​ണു​​ക​​ളി​​ൽ ലൈ​​വ് ടി​​വി, യു​​പി​​ഐ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ഡി​​ജി​​റ്റ​​ൽ പേ​​യ്മെ​​ന്‍റു​​ക​​ൾ, ജ​​യോ ടി​​വി, ജി​​യോ പേ, ​​ജി​​യോ സി​​നി​​മ തുടങ്ങിയവ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കും.

1000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി​​യാ​​ണ് ഫോ​​ണു​​ക​​ളി​​ൽ ഉ​​ള്ള​​ത്. 23 ഇ​​ന്ത്യ​​ൻ ഭാ​​ഷ​​ക​​ളു​​ടെ പി​​ന്തു​​ണ​​യും ഫോ​​ണു​​ക​​ളി​​ലു​​ണ്ട്. 123 രൂ​​പ​​യു​​ടെ പ്ര​​തി​​മാ​​സ റീ​​ചാ​​ർ​​ജ് അ​​ണ്‍​ലി​​മി​​റ്റ​​ഡ് വോ​​യ്സ് കോ​​ളു​​ക​​ളും 14 ജി​​ബി ഡാ​​റ്റ​​യും വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്. ര​​ണ്ടു ഫോ​​ണു​​ക​​ളും 128 ജി​​ബി എ​​ക്സ്പാ​​ൻഡബി​​ൾ സ്റ്റോ​​റേ​​ജ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.