തിരുമാറാടി: പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വടകര മഹാത്മജി മെമ്മോറിയൽ ലൈബ്രറിക്ക് മൈക്ക് സെറ്റ്, അലമാര എന്നിവ കൈമാറി. ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.
ലൈബ്രറി പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.വി. ജോയ്, ലൈബ്രറി സെക്രട്ടറി ഷൈജു ജോണ്‍, താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം പി.കെ. വിജയൻ, അഭിലാഷ് അയ്യപ്പൻ എന്നിവർ പങ്കെടുത്തു.