കാക്കനാട്: വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച തൃക്കാക്കരയിലെ വിദ്യാര്‍ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉമാ തോമസ് എംഎല്‍എ നല്കുന്ന പി.ടി. തോമസ് എഡ്യുക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി, ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, റവ. ഡോ. ജോസ് കുര്യേടത്ത്, ഡിഡിഇ ഹണി ജി. അലക്സാണ്ടര്‍, രാധാമണിപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.