കൊച്ചി: കൊച്ചി റിഫൈനറിയുടെ പെട്രോളിയം പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ 28 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജോസ് ജംഗ്ഷന് ഭാഗത്ത് നിന്നും ദര്‍ബാര്‍ ഹാള്‍ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.
ഈ ഭാഗത്തേക്ക് വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് അവന്യൂ റോഡ് വഴി പ്രവേശിക്കണം. തെക്കു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ചര്‍ച്ച് ലാന്റിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, വാരിയം റോഡ് വഴിയാണ് പ്രവേശിക്കേണ്ടത്.