കോ​ത​മം​ഗ​ലം കേ​ന്ദ്രീ​ക​രി​ച്ച് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Saturday, September 21, 2024 3:50 AM IST
കോ​ത​മം​ഗ​ലം: വ​ന്യ​മൃ​ഗ​ശ​ല്യം ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​നാ​യി കോ​ത​മം​ഗ​ലം കേ​ന്ദ്രീ​ക​രി​ച്ച് അ​നു​വ​ദി​ച്ച പു​തി​യ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം (​ആ​ർ​ആ​ർ​ടി) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം ഡി​വി​ഷ​നി​ൽ 24 മ​ണി​ക്കൂ​റും ആ​ർ​ആ​ർ​ടി ടീ​മി​ന്‍റെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും, ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ട്ര​ഞ്ച്, ഹാ​ഗിം​ഗ് ഫെ​ൻ​സിം​ഗ്, ഫെ​ൻ​സിം​ഗ് എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും.

കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ഫോ​റ​സ്റ്റ് റേ​ഞ്ചു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ത​കു​ന്ന അ​ത്യാ​ധു​നീ​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള വാ​ഹ​ന​ങ്ങ​ൾ എം​എ​ൽ​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ക​ന്നി 20 പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി വ​ന്യ​ജീ​വി സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തും. പു​ന്നേ​ക്കാ​ട് ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​റേ​ഞ്ച് സ​ർ​ക്കി​ൾ സി​സി​എ​ഫ് ആ​ർ. അ​രു​ണ്‍, കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ പി.​യു. സാ​ജു, കോ​ത​മം​ഗ​ലം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ. ജ​ലീ​ൽ, കാ​ളി​യാ​ർ, മു​ള്ള​രി​ങ്ങാ​ട്, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, വാ​ർ​ഡം​ഗം ജി​ജോ ആ​ന്‍റ​ണി, വ​ന​സം​ര​ക്ഷ​ണ സ​മി​തി​യം​ഗം കെ. ​ഏ​ലി​യാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജോ, പ​ഞ്ചാ​യ​ത്തം​ഗം വി.​സി. ചാ​ക്കോ, കെ.​ഒ. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ർ​ആ​ർ​ടി സേ​വ​നം

വ​ന്യ​ജീ​വി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സേ​വ​ന​ത്തി​നാ​യി 24 മ​ണി​ക്കൂ​റും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കും. വി​ളി​ക്കേ​ണ്ട ഫോ​ൺ ന​ന്പ​ർ: 8547601331.