ഗോ​തു​രു​ത്ത് വ​ള്ളം​ക​ളി : താ​ണി​യ​നും ചെ​റി​യ പ​ണ്ഡി​ത​നും ജേ​താ​ക്ക​ൾ
Monday, September 23, 2024 6:38 AM IST
പ​റ​വൂ​ർ: പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ൽ ആ​യി​ര​ങ്ങ​ളെ ആ​വേ​ശം കൊ​ള്ളി​ച്ച്‌ ന​ട​ന്ന ഗോ​തു​രു​ത്ത് ജ​ല​മേ​ള​യി​ൽ താ​ണി​യ​നും ചെ​റി​യ​പ​ണ്ഡി​ത​നും വി​ജ​യി​ച്ചു.

എ ​ഗ്രേ​ഡ് ഫൈ​ന​ലി​ൽ ചാ​ത്തേ​ടം ക്രി​സ്‌​തു​രാ​ജ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ താ​ണി​യ​ൻ താ​ന്തോ​ണി​ത്തു​രു​ത്ത് ബോ​ട്ട് ക്ല​ബ് കൊ​ച്ചി​ൻ ടൗ​ൺ തു​ഴ​ഞ്ഞ ഗോ​തു​രു​ത്തു​പു​ത്ര​നെയാണ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. ഗോ​തു​രു​ത്ത് വ​ള്ളം​ക​ളി​യി​ൽ താ​ണി​യ​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​മാ​ണ്.

ബി ​ഗ്രേ​ഡി​ലെ ക​ലാ​ശ​പ്പോ​രി​ൽ മ​ഞ്ഞ​ന​ക്കാ​ട് എം​ബി​സി തു​ഴ​ഞ്ഞ ചെ​റി​യ​പ​ണ്ഡി​ത​ൻ വ​ട​ക്കും​പു​റം പി​ബി​സി തു​ഴ​ഞ്ഞ വ​ട​ക്കും​പു​റം വ​ള്ള​ത്തെ തോ​ൽപ്പി​ച്ചു. ക​ട​ൽ​വാ​തു​രു​ത്ത് ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ കു​രി​ശി​ന്‍റെ മ​ഹ​ത്വീ​ക​ര​ണ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഗോ​തു​രു​ത്ത് ദി ​സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്‌​സ് ക്ല​ബാ​ണ് (എ​സ്എ​സി) 87-ാമ​ത് ജ​ല​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 18 വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​ച്ചു.

ക​ട​ൽ​വാ​തു​രു​ത്തി​നും മൂ​ത്ത​കു​ന്ന​ത്തി​നും മ​ധ്യേ ഒ​ഴു​കു​ന്ന പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ൽ 516 മീ​റ്റ​ർ ദൂ​ര​മു​ള്ള ട്രാ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ജ​ല​മേ​ള കാ​ണാ​ൻ ഇ​രു​ക​ര​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള്ളം​ക​ളി പ്രേ​മി​ക​ൾ ത​ടി​ച്ചു​കൂ​ടി.


പ്ര​തി​പ​ക്ഷ​ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സി പ്ര​സി​ഡന്‍റ് നി​വി​ൻ മി​ൽ​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി. വ​ട​ക്കേ​ക്ക​ര എ​ച്ച്എം​ഡി​പി സ​ഭ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ന​ന്ത​ൻ പ​താ​ക ഉ​യ​ർ​ത്തി.

ഫാ.​ ഗി​ൽ​ബ​ർ​ട്ട് ത​ച്ചേ​രി ട്രാ​ക്ക് ആ​ശീ​ർ​വ​ദി​ച്ചു. കൊ​ച്ചി ക​സ്റ്റംസ് ക​മ്മീ​ഷ​ണ​ർ ഗു​ർ​ക്ക​ര​ൻ സിംഗ് ബെ​യി​ൻ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്‌​തു. മു​ത്തൂ​റ്റ് അ​ക്കാ​ദ​മി ടെ​ക്ന‌ി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ബി​ജോ​യ് ബാ​ബു തു​ഴ കൈ​മാ​റി.

പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ല സ​ദാ​ന​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​സ​നീ​ഷ്, ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ന വി​ശ്വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ അ​നി​ൽ​കു​മാ​ർ, ഷാ​രോ​ൺ പ​ന​യ്ക്ക​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു. ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു‌.