കൊച്ചി: കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലെ ദീര്‍ഘകാല സേവനത്തിന് ശേഷം അഭിനയ സംഗീത രംഗത്ത് സജീവമായ സെബി ഞാറയ്ക്കലിനെ കെസിബിസി മീഡിയ കമ്മീഷന് ഒരുക്കുന്ന മുതിര്‍ന്നവരുടെ സൗഹൃദവേദിയായ മധുരം സായന്തനത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ജോഷി ജോര്‍ജ്, ജോസഫ് വെള്ളേപ്പറമ്പില്‍, സെബി ഞാറയ്ക്കല്‍, ഐ.എ. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.