പൈ​ങ്ങോ​ട്ടൂ​ർ ബ​സ്‌​ സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Monday, September 23, 2024 6:59 AM IST
പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ ബ​സു​ക​ളും, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ക​യ​റി​യി​റ​ങ്ങു​ന്ന സ്റ്റാ​ൻ​ഡാ​ണി​ത്.

ടാ​ർ ഇ​ള​കി ചെ​റു​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​വി​ടെ ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​ന്നും ത​ന്നെ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

മ​ഴ​ക്കാ​ല​ത്ത് ചീ​റി​പ്പാ​ഞ്ഞു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ ചാ​ടു​ന്പോ​ൾ സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കും ചെ​ളി തെ​റി​പ്പി​ക്കു​ന്ന​ത് ഇ​വി​ടെ പ​തി​വ് കാ​ഴ്ച​യാ​ണ്.


അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​മാ​ണ് യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ധി​കൃ​ത​ർ ഈ ​മ​നോ​ഭാ​വം തു​ട​ർ​ന്നാ​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.