ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം
Monday, September 23, 2024 6:50 AM IST
കൊ​ച്ചി: അ​യ്യ​പ്പ​ൻ​കാ​വ് ശ്രീ​നാ​രാ​യ​ണ ധ​ർ​മ സ​മാ​ജം, എ​സ്എ​ൻ​ഡി​പി യോ​ഗം ശാ​ഖ​ക​ൾ, അ​യ്യ​പ്പ​സേ​വ സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ മ​ഹാ​സ​മാ​ധി ദി​നം ആ​ച​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഉ​പ​വാ​സ​പ​രി​പാ​ടി പ​ന​ങ്ങാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​വി​ല്യം നെ​ല്ലി​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ആ​ത്മീ​യ​ത വ​ള​രു​ന്ന​ത് പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും ഉ​പ​വാ​സ​ത്തി​ലൂ​ടെ​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ്യ​പ്പ​ൻ​കോ​വി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പി.​എ. സു​ധി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഗു​രു​പൂ​ജ ന​ട​ന്നു. സി.​എം. ശോ​ഭ​ന​ൻ, പി.​ഐ. രാ​ജീ​വ്, വി.​പി. സീ​മ​ന്തി​നി, പ്ര​ദീ​പ് നാ​രാ​യ​ണ​ൻ, വി.​എ​സ്. റോ​യി, വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.