മാലിന്യപ്രശ്നം : പാർപ്പിട സമുച്ചയത്തിനെതിരേ ആർഡിഒ ഉത്തരവ്
Monday, September 23, 2024 6:50 AM IST
ക​രു​മാ​ലൂ​ർ: പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്കും ജ​ല​സ്രോ​ത​സി​ലേ​ക്കും മാ​ലി​ന്യം ത​ള്ളു​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നെ​തി​രെ ആ​ർ​ഡി​ഒ ഉത്തരവ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ കോ​ട്ട​പ്പു​റം അ​ക്വാ​സി​റ്റി പാ​ർ​പ്പി​ട സ​മു​ച്ച​യം ന​ട​ത്ത​ണ​മെ​ന്നു കാ​ണി​ച്ചാ​ണു ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ച്ചു അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും പ​ത്തു​ ദി​വ​സ​ത്തെ സ​മ​യം ന​ൽ​കി.

പാ​ർ​പ്പി​ട സ​മു​ച്ച​യ ഉ​ട​മ​ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത പ​ക്ഷം ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ടി​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചു ചെ​ല​വാ​യ തു​ക ഉ​ട​മ​യി​ൽ നി​ന്നു റ​വ​ന്യു റി​ക്ക​വ​റി ന​ട​ത്തി ഈ​ടാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.പ​ഞ്ചാ​യ​ത്തും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യു​ള്ള പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ശു​ചി​മു​റി മാ​ലി​ന്യം വ​ൻ​തോ​തി​ൽ തോ​ടു​ക​ളി​ലേ​ക്കും സ​മീ​പ​ത്തെ പാ​ട​ത്തേ​ക്കും ഒ​ഴു​ക്കി വി​ടു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ഡി​ഒ​യ്ക്ക് ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.


പ​ഞ്ചാ​യ​ത്തും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും നോ​ട്ടി​സ് ന​ൽ​കി​യി​ട്ടും ഉ​ട​മ നോ​ട്ടീ​സി​ലെ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പാ​ലി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നു നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം ഉ​ൾ​പ്പെ​ടെ ന​ട​ത്തുകയുണ്ടായി. സം​ഭ​വം കൂ​ടു​ത​ൽ പ്രശ്ന​മാ​യ​തോ​ടെ​യാ​ണ് ആ​ർ​ഡി​ഒ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.