നാ​യ​ത്തോ​ടി​ന്‍റെ ഓ​ണ​പ്പൂ​രം-2024 ശ്ര​ദ്ധേ​യ​മാ​യി
Monday, September 23, 2024 6:50 AM IST
അ​ങ്ക​മാ​ലി: ഡി​വൈ​എ​ഫ്‌​ഐ നാ​യ​ത്തോ​ട് സൗ​ത്ത് യൂ​ണി​റ്റും ബാ​ല​സം​ഘം ആ​മ്പ​ല്‍​ക്കൂ​ട്ടം യൂ​ണി​റ്റും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച നാ​യ​ത്തോ​ടി​ന്‍റെ ഓ​ണ​പ്പൂ​രം- 2024 ജ​ന​കീ​യ ക​ലാ​സ​ന്ധ്യ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു. സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സിം​ഗ​ര്‍ വി​ജ​യി എ​സ്. ആ​വി​ര്‍​ഭ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഗീ​ത വാ​ദ്യോ​പ​ക​ര​ണ​രം​ഗ​ത്ത് നാ​ലു പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന പി.​ഡി.​ ബേ​ബി പ​യ്യ​പ്പി​ള്ളി, 82-ാം വ​യ​സി​ലും കാ​ര്‍​ഷിക മേ​ഖ​ല​യി​ലും തൊ​ഴി​ലു​റ​പ്പ് രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​യ പാ​ല​ക്കാ​ടി കു​ഞ്ഞ​യ്യ​പ്പ​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​ലാ​മ​ണ്ഡ​ലം ശി​ശി​ര ശി​വ​പ്ര​സാ​ദും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ള്‍, പ്ര​ശ​സ്ത നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ സ​ജി​ത്ത് മാ​മ്പ്ര അ​വ​ത​രി​പ്പി​ച്ച നാ​ട​ന്‍ പാ​ട്ടു​ക​ള്‍ എ​ന്നി​വ ക​ലാ​സ​ന്ധ്യ​ക്ക് കൊ​ഴു​പ്പേ​കി.


അ​ഞ്ചു വ​യ​സ് മു​ത​ല്‍ 85 വ​യ​സു വ​രെ പ്രാ​യ​മു​ള്ള നാ​ട്ടി​ലെ ക​ലാ​കാ​ര​ന്‍​മാ​ര്‍ ആ​ടി​യും പാ​ടി​യും ക​ലാ​സ​ന്ധ്യ​യി​ല്‍ അ​ണി​നി​ര​ന്നു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബേ​സി​ല്‍ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​മാ​ലി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​ജി.​ബേ​ബി, ദേ​ശീ​യ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് കെ.​ആ​ര്‍.​കു​മാ​ര​ന്‍ മാ​സ്റ്റ​ര്‍,

ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​വൈ.​ എ​ല്യാ​സ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ര​ജ​നി ശി​വ​ദാ​ന​ന്‍, ഗ്രേ​സി ദേ​വ​സി, ബാ​ല​സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പാ​ര്‍​വ​തി ദി​ലീ​പ്, ജി​ജോ ഗ​ര്‍​വാ​സീ​സ്, രാ​ഹു​ല്‍ രാ​മ​ച​ന്ദ്ര​ന്‍, വി.​കെ.​രാ​ജ​ന്‍, എം.​എ​സ്.​സു​ബി​ന്‍, അ​പ​ര്‍​ണ ര​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.