ഇരുമ്പനം: പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ഇരുമ്പനം കൊട്ടാരത്തിൽ പറമ്പിൽ സുധീഷ് ബാബു(46)വിനെ അറസ്റ്റ് ചെയ്തത്.
ചിത്രപ്പുഴയിലെ കടയിൽ വച്ചായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.