പന്പിംഗ് നിർത്തിയതായി ആരോപണം : വടക്കേക്കരയിലും ചിറ്റാറ്റുകരയിലും കുടിവെള്ളക്ഷാമം രൂക്ഷം
Monday, September 23, 2024 6:38 AM IST
പ​റ​വൂ​ർ: വ​ട​ക്കേ​ക്ക​ര, ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി കു​ടി​ക്കാ​ൻ ഒ​രു തു​ള്ളി വെ​ള്ളം കി​ട്ടാ​തെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ജ​ന​ങ്ങ​ൾ.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​മ്പ് ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​താ​ണ് കാ​ര​ണം. ര​ണ്ടു ​ദി​വ​സ​മാ​യി ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് വെ​ള്ളം പ​ന്പു ചെ​യ്യു​ന്ന​ത് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​ക്കാ​ട്, കൊ​ട്ടു​വ​ള്ളി​ക്കാ​ട്, മാ​ല്യ​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ളം കി​ട്ടാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടി​ലാ​ണ്.


ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ലെ താ​ന്നി​പ്പാ​ടം മേ​ഖ​ല​യി​ലും സ​മാ​ന രീ​തി​യി​ൽ പ്ര​ശ്ന​മു​ണ്ട്.
ര​ണ്ട് ദി​വ​സ​മാ​യി വ​ട​ക്കേ​ക്ക​ര, ചി​റ്റാ​റ്റു​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള പ​മ്പിം​ഗ് പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ച്ച് പ​മ്പിം​ഗ് പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ന്നും പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ് ബന്ധപ്പെട്ട അധികൃതരോട് ആ​വ​ശ്യ​പ്പെ​ട്ടു.