കോ​ത​മം​ഗ​ലം ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്‍റെ നിർമാണ പ്രൊ​ജ​ക്ട് ഉ​ദ്ഘാ​ട​നം
Monday, September 23, 2024 6:59 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ക്രി​ക്ക​റ്റ് ക്ല​ബ് ന​ട​പ്പാ​ക്കു​ന്ന പു​തി​യ പ്രൊ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ല​ത്ത് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വും അ​തി​നോ​ടാ​നു​ബ​ന്ധി​ച്ച് വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്പോ​ർ​ട്സ് കോം​പ്ല​ക്സു​മാ​ണ് കെ​സി​സി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ദേ​ശീ​യ, സം​സ്ഥാ​ന, ജി​ല്ലാ ത​ല​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ യു​വ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്ക് ഷി​ബു തെ​ക്കും​പു​റം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കെ​വി​ൻ പോ​ൾ, സ​ച്ചി​ൻ അ​രു​ണ്‍, നെ​വി​ൻ പോ​ൾ, ജോ​ഷ്വാ എ​ൽ​ദോ അ​ര​വി​ന്ദ്, ഡാ​രി​ൻ എ​ബ്ര​ഹാം, അ​ഭി​ഷേ​ക് ഗോ​പ​ൻ, മാ​ന​വ് ര​ഞ്ജി​ത്ത്, പോ​ൾ മാ​ത്യു, അ​രു​ണ്‍ പ്ര​ശാ​ന്ത്, ആ​ര്യ​ൻ എ​ൽ​ദോ ജോ​സ്, സൗ​ര​വ് അ​രു​ണ്‍, പി ​ബി ദേ​വാ​ന​ന്ദ്, ഫെ​ബി​ൻ ജി​ജോ എ​ന്നി​വ​രാ​ണ് നേ​ട്ടം കൈ​വ​രി​ച്ച താ​ര​ങ്ങ​ൾ.


അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ഫ. പി.​ഐ. ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​എ അം​ഗം അ​നി​ൽ വ​ർ​ഗീ​സ്, പ്ര​ഫ. കെ.​എം. കു​ര്യാ​ക്കോ​സ്, സാ​ബു മാ​ത്യു, കെ​സി​സി സെ​ക്ര​ട്ട​റി ഷി​ബു ഐ​സ​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ദീ​പ​ക് ബാ​ബു, ട്ര​ഷ​റ​ർ കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.