വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം ഇ​ന്ന്
Sunday, September 22, 2024 4:05 AM IST
കോ​ത​മം​ഗ​ലം: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10ന് ​കോ​ത​മം​ഗ​ലം ബൈ​പ്പാ​സ് റോ​ഡി​ലു​ള്ള അ​ങ്ങാ​ടി മ​ർ​ച്ച​ന്‍റ് ഗ​സ്റ്റ് ഹൗ​സി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​നം നി​ർ​വ​ഹി​ക്കും.

സം​ഘ​ട​ന​യി​ലെ 80 വ​യ​സ്‌ പൂ​ർ​ത്തീ​ക​രി​ച്ച അം​ഗ​ങ്ങ​ളെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി പൊ​ന്നാ​ട അ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കും. മാ​തൃ​കാ പ്ര​സി​ഡ​ന്‍റാ​യി സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​സി. പൈ​ലി​യെ അ​ഖി​ലേ​ന്ത്യാ വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​സ്. ജോ​ണ്‍ ആ​ദ​രി​ക്കും.

1999ലെ ​കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച യൂ​ണി​റ്റി​ലെ 55 ധീ​ര​യോ​ദ്ധാ​ക്ക​ളെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ മെ​ഡ​ൽ അ​ണി​യി​ച്ച് ആ​ദ​രി​ക്കും. യൂ​ണി​റ്റി​ലെ മാ​തൃ​ക ക​ർ​ഷ​ക​രാ​യ ടി.​ജെ. ജോ​ണി, ഇ.​എ​ൻ. ദി​വാ​ക​ര​ൻ, പി.​എ. പൗ​ലോ​സ് എ​ന്നി​വ​രെ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എ​ൻ. നാ​യ​ർ ആ​ദ​രി​ക്കും.


യൂ​ണി​റ്റി​ലെ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. മു​കു​ന്ദ​ൻ അ​നു​മോ​ദി​ക്കും. ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച യൂ​ണി​റ്റം​ഗം ഡോ. ​ഷി​ബു അ​ഗ​സ്റ്റി​നെ വാ​ർ​ഡം​ഗം കെ.​വി. തോ​മ​സ് ആ​ദ​രി​ക്കും. ര​ക്ഷാ​ധി​കാ​രി എ.​ടി. ജോ​ർ​ജ്, സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​ടി. ച​ന്ദ്ര​സേ​ന​ൻ,

സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ.​പി. ര​വീ​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വ​ത്സ ന​രേ​ന്ദ്ര​നാ​ഥ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ദി​വാ​ക​ര​ൻ, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ സ​രി​താ​സ് നാ​രാ​യ​ണ​ൻ നാ​യ​ർ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​എം. മീ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.