നെടുമ്പാശേരി: സഹകരണ സൂപ്പർ മാർക്കറ്റിലെ ബന്പർ നറുക്കെടുപ്പ് വിജയിയ്ക്ക് സമ്മാനം നൽകി. സൂപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.കെ. അസീസ് പുറയാറിൽ നിന്നുള്ള എ.ആർ. അജേഷിന് 32 ഇഞ്ച് ടിവി സമ്മാനിച്ചു.
ബോർഡ് മെമ്പർമാരായ ടി.കെ. സുരേഷ്, സിദ്ദിഖ് ബാബു, അനൂപ് തങ്കപ്പൻ, എം.കെ. പ്രകാശൻ, സീമ അരുൺ ബാങ്ക് സെക്രട്ടറി ജെമി കുര്യാക്കോസ്, എ.എം. നവാസ് എന്നിവർ പങ്കെടുത്തു.ഓണത്തോടനുബന്ധിച്ചു ഉത്രാട ദിവസം വരെ 14 ദിവസവും ആകർഷകമായ സമ്മാനങ്ങളടങ്ങിയ നറുക്കെടുപ്പുകൾ ഉണ്ടായിരുന്നു.