ഉ​പ​വാ​സ സ​മ​രത്തിനു പിന്തുണ
Saturday, September 21, 2024 2:04 AM IST
ചെ​മ്പ​ന്തൊ​ട്ടി: നാ​യ​നാ​ർമ​ല​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ൻ അ​പ​ക​ട ഭീ​ഷ​ണി​യാ​യ ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ന​ടി നി​ർ​ത്ത​ലാ​ക്കി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്വാ​റി വി​രു​ദ്ധ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ൽ ന​ട​ത്തു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം വി​ജ​യി​പ്പി​ക്കു​മെ​ന്ന് കേ​ര​ള​ത്തി​ലെ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാസം​ഘ്. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും വ​രെ സ​മ​ര രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സ​മ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ചേ​ർ​ന്ന യോ​ഗം ഇ​ൻ​ഫാം സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ സ്ക​റി​യ നെ​ല്ലം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ണ്ണി തു​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാസം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​നോ​യ് തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ബ​ർ ക​ർ​ഷ​ക സം​ഘം ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ.​കു​ര്യാ​ക്കോ​സ്, ഷി​നോ പാ​റ​യ്ക്ക​ൽ, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, അ​ഗ​സ്റ്റി​ൻ വെ​ള്ളാ​രം​കു​ന്നേ​ൽ, ടോ​മി തോ​മ​സ്, ബി​നോ​യ് പു​ത്ത​ൻ​ന​ട​യി​ൽ, ദേ​വ​സ്യ ഐ​ന്തി​ക്ക​ൽ, ജോ​യി മ​ല​മേ​ൽ, അ​മ​ൽ പു​ളി​യ്ക്ക​ൽ, വ​ർ​ഗീ​സ് വൈ​ദ്യ​ർ, ജോ​യി ഉ​ളി​ക്ക​ൽ, വ​ത്സ​മ്മ ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.