ഷെ​യ​ർ ട്രേ​ഡിം​ഗ് തട്ടിപ്പ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ
Saturday, September 21, 2024 2:04 AM IST
ക​ണ്ണൂ​ർ: വ്യാ​ജ ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡിം​ഗ് ത​ട്ടി​പ്പു​കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. വീ​രാ​ജ്പേ​ട്ട കു​ട​ക് സ്വ​ദേ​ശി ആ​ദ​ർ​ശ്കു​മാ​റി​നെ​യാ​ണ്( 24) ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ വ​യ​നാ​ട് കാ​ട്ടി​ക്കു​ള​ത്തു​നി​ന്നാ​ണ് പ്ര​തി ടൗ​ൺ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ൺ മാ​സ​ത്തി​ലാ​ണ് പ്ര​വാ​സി​യാ​യ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക്ക് 41 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​ത്. ഫേ​സ്ബു​ക്കി​ൽ ക​ണ്ട പ​ര​സ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഷെ​യ​ർ ട്രേ​ഡിം​ഗി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഒ​ന്പ​തു ല​ക്ഷം രൂ​പ വ​രെ തി​രി​ച്ചു കി​ട്ടി​യി​രു​ന്നു. ന​ല്ല ലാ​ഭം ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 41 ല​ക്ഷം രൂ​പ​യോ​ളം നി​ക്ഷേ​പി​ച്ച​ത്.

പി​ന്നീ​ട് ഓ​ൺ​ലൈ​ൻ വ​ഴി ലാ​ഭ​വി​ഹി​തം ഉ​ൾ​പ്പെ​ടെ കാ​ണാ​റു​ണ്ടെ​ങ്കി​ലും പ​ണം തി​രി​ച്ചെ​ടു​ക്കാ​നാ​ക​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ച​തി​ക്കു​ഴി​യി​ൽ​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ണം നി​ക്ഷേ​പി​ച്ച ആ​ദ​ർ​ശ് കു​മാ​റി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച് ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി പി​ടി​യി​ലാ​യ​ത്.​പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യു​ടെ നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന് നേ​രി​ട്ട് പ​ണം ത​ട്ടി​യ സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യെ പി​ടി​ക്കാ​നാ​യ​തോ​ടെ സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളും പി​ടി​യി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.


എ​സ്ഐ​മാ​രാ​യ ഷ​മീ​ൽ, പ്ര​ദീ​പ​ൻ,എ​എ​സ്ഐ രാ​ജേ​ഷ്, സി​പി​ഒ വി​നി​ൽ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം കേ​സു​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് നേ​രി​ട്ട് പ​ണം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.