ചെറുപുഴ: പെരിന്തട്ട സൗത്ത് എൽപി സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം വിവിധ പരിപാടികളോടെ നടത്തും. ശതാബ്ദി ലോഗോ പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണിക്കൃഷ്ണൻ പ്രകാശനം ചെയ്തു. പി. പ്രകാശൻ അധ്യക്ഷത വഹിച്ചു.
ലോഗോ തയാറാക്കിയ പുറക്കുന്നിലെ ഒ.കെ. രനീഷിന് പഞ്ചായത്തംഗം സി. ചിന്താമണി ഉപഹാരം നൽകി. മുഖ്യാധ്യാപകൻ കെ. വത്സരാജൻ, പ്രസംഗിച്ചു.