കുടിയാന്മല: കെസിവൈഎം കുടിയാന്മല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി ഫൊറോനയിലെ യുവജനങ്ങൾക്കായി കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ മുൻ സഹവികാരിയായിരുന്ന ഫാ. ഷിൻസ് കുടിലിൽ സ്മാരക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാ. പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോ-ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, ഷാരോൺ വെട്ടിക്കുഴി, ഡെൽന ഇളംങ്കുന്നത്ത്പുഴ, ആൽബിൻ ജിജി വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.