കൂത്തുപറമ്പ്: മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ കോടതിയിൽ ഹാജരാകുകയോ പിഴയടക്കുകയോ ചെയ്യാതെ മുങ്ങിനടന്നയാൾ വീണ്ടും മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. പാലക്കാടെ പി.വി. വിനീഷിനെയാണ് (38) കണ്ണവം പോലീസ് അറസ്റ്റുചെയ്തത്.
ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.