രാജപുരം: ലോകത്തിലെ മികച്ച ശാസ്ത്രഗവേഷകരുടെ പട്ടികയിൽ ഇടംപിടിച്ച് രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. സിനോഷ് സ്കറിയാച്ചൻ. യുഎസിലെ സ്റ്റാൻഫോഡ് സർവകലാശാലയും ലോകപ്രശസ്ത പബ്ലിഷിംഗ് സ്ഥാപനമായ എൽസിവിയറും എല്ലാ വർഷവും സംയുക്തമായി പ്രസിദ്ധികരിക്കുന്ന പട്ടികയുടെ ഈ വർഷത്തെ എഡിഷനിലാണ് സിനോഷും സ്ഥാനംപിടിച്ചത്.
2022-23 വർഷത്തെ വെബ് ഓഫ് സയൻസ് (എസ്സിഐ)-സ്കോപസ് ഗവേഷണ പ്രസിദ്ധീകരണങ്ങളും പേപ്പർ സൈറ്റേഷൻ റിപ്പോർട്ടുമാണ് റാങ്കിനായി പരിഗണിച്ചത്. ബയോമെഡിക്കൽ റിസർച്ച് മൈക്രോബയോളജി - എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ അന്തർദേശീയ തലത്തിൽ 4039 -ാം റാങ്കാണ് സിനോഷ് നേടിയത്. 2022 ൽ രാജ്യത്തെ മികച്ച മൈക്രോബയോളജി അധ്യാപകനുള്ള അവാർഡും സിനോഷിന് ലഭിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ധന്യ പി. എലിസബത്താണ് ഭാര്യ. മക്കൾ: ഉജ്വൽ, പ്രജ്വൽ.