കൊട്ടിയൂർ: പാൽച്ചുരത്ത് ആശ്രമം ജംഗ്ഷനു സമീപം പിക്കപ്പ് വാന്‍ ഓടയിലേക്ക് മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
വയനാട്ടില്‍ നിന്നും ടൈല്‍സുമായി ഇരിട്ടിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് പാൽചൂരത്തെ ഹെയർപിൻ വളവ് കഴിഞ്ഞ് ആശ്രമം ജംഗ്ഷന് സമീപം അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ഓടയിലേക്ക് പോകുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.