ചപ്പാരപ്പടവ്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന വാർഡുതല സംഘാടക സമിതി രൂപീകരണ യോഗം കുട്ടിക്കരി വയോജന കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടിക്കരി വാർഡംഗം ഷേർലി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല കോർ കമ്മറ്റി കൺവീനർ പി.പി. ഭാർഗവൻ പദ്ധതി വിശദീകരണം നടത്തി.
വാർഡിലെ എല്ലാ വീടുകളിലും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ക്ലസ്റ്ററുകൾ രൂപീകരിച്ചു. വർഗീസ് കുഴിമറ്റത്തിൽ, രാജു സിറിയക്, ജോൺ പുത്തൻപുരയിൽ, എം.കെ. ഷാനവാസ്, റോണി ജോർജ്, ബി.എം. ഉമൈമത്ത്, പ്രിയങ്ക വിനോദ്, മറിയാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ, ഹരിത കർമസേനാ പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ പങ്കെടുത്തു.