തോ​ട്ടു​ക​ട​വ് പാ​ലം നി​ർ​മാ​ണം; സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മാ​റ്റാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Saturday, September 21, 2024 2:04 AM IST
ഇ​രി​ട്ടി: എ​ടൂ​ർ-ആ​റ​ളം, ഇ​രി​ട്ടി-പാ​യം-ആ​റ​ളം റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തോ​ട്ടു​ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക്കാ​യി കൊ​ണ്ടു​വ​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും1.20 കോ​ടി രൂ​പ​യാ​ണ് പു​തി​യ​പാ​ല​ത്തി​നാ​യി​ അ​നു​വ​ദി​ച്ച​ത്.
ആ​റുമാ​സം ​മു​ന്പ് നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും മ​ഴ ക​ന​ത്ത​തോ​ടെ നി​ർ​മാ​ണം നി​ല​ച്ചു. പ​ഴ​യ​പാ​ലം പൊ​ളി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

താ​ത്കാ​ലി​ക​മാ​യി മ​രം കൊ​ണ്ടു​ണ്ടാ​ക്കി​യ ന​ട​പ്പാ​ലം നി​ർ​മി​ച്ചാ​ണ് ജ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. മ​ഴ ക​ഴി​ഞ്ഞാ​ലു​ട​ൻ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കും എ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​ർ ന​ൽ​കി​യ ഉ​റ​പ്പ്.


ഇ​ന്ന​ലെ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ഇ​റ​ക്കി​യി​രു​ന്നു​ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ പ​ല​തും തി​രി​കെ കൊ​ണ്ടു പോ​കാ​നാ​യി ലോ​റി​യി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് നാ​ട്ടു​കാ​രെ​ത്തി ത​ട​ഞ്ഞ​ത്.

പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ നി​ർ​മാ​ണ സാ​ധ​ന സാ​ധ​ന​സാ​മി​ഗ്രി​ക​ൾ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.