പരിയാരം: എംപോക്സ് രോഗലക്ഷണം സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കന്‍പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്നിന് വിദേശത്തുനിന്ന് വന്ന യുവതിക്കാണ് എംപോക്സ് രോഗലക്ഷണങ്ങള്‍ കണ്ടത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനില്‍ പ്രവേശിച്ച യുവതിയുടെ പരിശോധനാഫലമാണ് ഇന്നലെ ഉച്ചയോടെ പുറത്തുവന്നത്. കഴിഞ്ഞ ഒരാഴ്ചയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവരെ കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തെ തുടർന്നാണ് പരിയാരം മെഡിക്കല്‍ കോളജ് ഐസോലേഷനിലേക്ക് മാറ്റിയത്.