ഇരിട്ടി: ഇരിട്ടിയിൽ വൈഎംസിഎ ഓഫീസ് തുറന്നു. യൂണിറ്റ് സ്ഥാപനത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇരിട്ടി തവക്കല്‍ കോംപ്ലക്സില്‍ വൈഎംസിഎ ഓഫീസ് തുറന്നത്. വെഞ്ചരിപ്പും ഉദ്ഘാടനവും നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയില്‍ നിര്‍വഹിച്ചു.
പ്രസിഡന്റ് ഷിന്റോ മുക്കനോലി അധ്യക്ഷത വഹിച്ചു.
ദേശീയ പ്രോജക്ട് മോണിറ്ററിംഗ് കമ്മിറ്റിയംഗം ജെസ്റ്റിന് കൊട്ടുകാപ്പള്ളി, നോര്‍ത്ത് സോണ്‍ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ബേബി തോലാനി, ഇരിട്ടി സബ് റീജണൽ വൈസ് ചെയര്മാന് ഡോ. എം.ജെ. മാത്യു, ഇരിട്ടി യൂണിറ്റ് സെക്രട്ടറി തോമസ് കളരിക്കല്‍, ട്രഷറര്‍ വിപിന്‍ തോമസ്, വൈസ് ചെയര്മാന് വി.പി. പോള്‍, ജോയിന്റ് സെക്രട്ടറി ജാക്സണ് തോലാനി എന്നിവര്‍ പ്രസംഗിച്ചു.