തളിപ്പറമ്പ്: ദേശീയ പാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ടാങ്കർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി പവൻ ഉപാധ്യായ്ക്കാണ് (45) പരിക്കേറ്റത്.
ഇന്നലെ പുലർച്ചെയായിരുന്നു അപകടം. എം എച്ച് 43 ബിപി 6916 എന്ന ഓയിൽ ടാങ്കർ ലോറിയാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ലോറി കാലിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടകാരണമെന്നാണ് പോലീസ് പറയുന്നത്.