പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1977 എസ്എസ്എൽസി ബാച്ചിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും ‘എവർഗ്രീൻ 77' മാടായിപ്പാറയിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് പയ്യാവൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
തമ്പി, വി.സി. ജോസഫ്, അജിത്കുമാർ, ആനീസ് ടി.കുര്യൻ, എം.സി. രത്നാമണി, വിൻസെന്റ് മാത്യു, ആർ.കെ. മാനുവൽ, ജോസ് മാത്യു എന്നിവർ പ്രസഗിച്ചു. വിവിധ കലാപരിപാടികളും ബീച്ച് സന്ദർശനവും നടത്തി.