"ജീ​വി​ത​പാ​ത’​യു​ടെ 50-ാം വാ​ര്‍​ഷി​കം; സം​ഘാ​ട​ക സ​മി​തി​യാ​യി
Saturday, September 21, 2024 5:24 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: നോ​വ​ലി​സ്റ്റും നാ​ട​ക​കൃ​ത്തും ക​മ്മ്യൂ​ണി​സ്റ്റ് സ​ഹ​യാ​ത്രി​ക​നു​മാ​യ ചെ​റു​കാ​ടി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ "ജീ​വി​ത​പാ​ത’ 50 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. ചെ​റു​കാ​ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ചെ​റു​കാ​ട് ഗോ​വി​ന്ദ​പ്പി​ഷാ​ര​ടി​യു​ടെ ക​ര്‍​മ​മ​ണ്ഡ​ല​മാ​യി​രു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ജീ​വി​ത​പാ​ത​യു​ടെ അ​മ്പ​താം വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ 28ന് ​ന​ട​ക്കും. ചെ​റു​കാ​ട് ട്ര​സ്റ്റി​ന്‍റെ​യും ജി​ല്ല​യി​ലെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ മ​മ​ത​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ഈ ​വ​ര്‍​ഷ​ത്തെ ചെ​റു​കാ​ട് ദി​ന​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും അ​ന്നേ​ദി​വ​സം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചെ​റു​കാ​ട് സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ വി. ​ശ​ശി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​മു​ബാ​റ​ക് സാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ.​പി. മോ​ഹ​ന​ന്‍, മ​ണ​മ്പൂ​ര്‍ രാ​ജ​ന്‍​ബാ​ബു,


സി. ​വാ​സു​ദേ​വ​ന്‍, പി.​പി. വാ​സു​ദേ​വ​ന്‍, ഡോ.​കെ.​കെ. ബാ​ല​ച​ന്ദ്ര​ന്‍, ഡോ. ​ഉ​ണ്ണി ആ​മ​പ്പാ​റ​ക്ക​ല്‍, പി. ​ഷാ​ജി, ഇ. ​രാ​ജേ​ഷ്, അ​സീ​സ് തു​വൂ​ര്‍, വേ​ണു പാ​ലൂ​ര്‍, എം. ​അ​മ്മി​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: വി. ​ശ​ശി​കു​മാ​ര്‍ (ചെ​യ​ര്‍​മാ​ന്‍), വേ​ണു പാ​ലൂ​ര്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), ഡോ. ​മു​ബാ​റ​ക്ക് സാ​നി (ട്ര​ഷ​റ​ര്‍).