അ​ബു​ദാ​ബി കെ​എം​സി​സി അം​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സാ സേ​വ​ന​വു​മാ​യി കിം​സ് അ​ല്‍​ശി​ഫ
Saturday, September 21, 2024 5:18 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: അ​ബു​ദാ​ബി കെ​എം​സി​സി അം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കു​മാ​യി ത​യാ​റാ​ക്കി​യ റ​ഹ്മ പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ സ്കീ​മി​ൽ പെ​രി​ന്ത​ല്‍​മ​ണ്ണ കിം​സ് അ​ല്‍​ശി​ഫ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സാ ഇ​ള​വു​ക​ള്‍ ല​ഭ്യ​മാ​കും. ആ​റാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ള്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

റ​ഹ്മ സ്കീ​മി​ല്‍ അം​ഗ​മാ​യ​വ​ര്‍​ക്കും അ​വ​രു​ടെ നാ​ട്ടി​ലു​ള്ള അ​ടു​ത്ത കു​ടും​ബ​ങ്ങ​ളു​മാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍. ഡോ​ക്ട​ര്‍ പ​രി​ശോ​ധ​ന, ലാ​ബ്, റേ​ഡി​യോ​ള​ജി, ഹെ​ല്‍​ത്ത് ചെ​ക്ക​പ്പ്, കി​ട​ത്തി ചി​കി​ത്സ എ​ന്നി​വ ഇ​ള​വു​ക​ളോ​ടെ ല​ഭ്യ​മാ​കും.

കൂ​ടാ​തെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കാ​യു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്കീം ​എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് പ്രീ​മി​യം സം​ഖ്യ​യി​ല്‍ 10 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കിം​സ് അ​ല്‍​ശി​ഫ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി. ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.


അ​ബു​ദാ​ബി കെ​എം​സി​സി ജി​ല്ലാ ട്ര​ഷ​റ​ര്‍ അ​ലി പു​തു​ക്കു​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍​റ​ഹ്മാ​ന്‍ മു​ക്രി, സ്റ്റേ​റ്റ് കെ​എം​സി​സി സെ​ക്ര​ട്ട​റി മൊ​യ്തു​ട്ടി വെ​ളേ​രി, ജി​ല്ലാ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. റ​ഹ്മ വെ​ല്‍​ഫെ​യ​ര്‍ കാ​ര്‍​ഡു​മാ​യി വ​രു​ന്ന​വ​ര്‍​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ക.