ക​ബ​ഡി​യി​ല്‍ 15-ാം ത​വ​ണ​യും ക​ടു​ങ്ങ​പു​രം സ്കൂ​ള്‍ ജേ​താ​ക്ക​ള്‍
Monday, September 23, 2024 1:20 AM IST
പു​ഴ​ക്കാ​ട്ടി​രി: മ​ങ്ക​ട ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ക​ബ​ഡി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​തി​ന​ഞ്ചാം ത​വ​ണ​യും ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ ബോ​യ്സ്, ഗേ​ള്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ ആ​റ് കി​രീ​ട​ങ്ങ​ളും നേ​ടി​യാ​ണ് വി​ദ്യാ​ല​യം ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്.

വി​ജ​യി​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് ക്ര​മ​ത്തി​ല്‍:

സ​ബ് ജൂ​ണി​യ​ര്‍-​ആ​ണ്‍: ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, എ​ഫ്‌​യു​പി​എ​സ് പ​രി​യാ​പു​രം, പെ​ണ്‍: ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, എ​ഫ്‌​യു​പി​എ​സ് പ​രി​യാ​പു​രം. ജൂ​ണി​യ​ര്‍-​ആ​ണ്‍: ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, പെ​ണ്‍: ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര.


സീ​നി​യ​ര്‍-​ആ​ണ്‍: ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്, പെ​ണ്‍: ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രു​വാ​ടി കു​ഞ്ഞാ​പ്പ, കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സൈ​ഫു​ദ്ദീ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്, ഹെ​ഡ്മി​സ്ട്ര​സ് സൂ​സ​മ്മ ചെ​റി​യാ​ന്‍,

മു​ഹ​മ്മ​ദ​ലി, ദേ​ശീ​യ ബാ​സ്ക്ക​റ്റ്ബോ​ള്‍ താ​രം ഉ​ദ​യ​ന്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​എ. ഹ​സ്നാ​ബി, ഉ​പ​ജി​ല്ലാ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഗെ​യിം​സ് സെ​ക്ര​ട്ട​റി വി. ​എം. ഹം​സ, വി. ​സ​ജാ​ത് സാ​ഹി​ര്‍, എം. ​അ​മീ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.