നി​ല​മ്പൂ​ര്‍ റെ​യി​ല്‍​പ്പാ​ത​യി​ല്‍ വേ​ഗ​ത വ​ര്‍​ധി​പ്പി​ച്ചു
Saturday, September 21, 2024 5:24 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ർ-​ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​പ്പാ​ത​യി​ല്‍ ട്രെ​യി​നി​ന്‍റെ വേ​ഗ​ത വ​ര്‍​ധി​പ്പി​ച്ചു. നി​ല​വി​ല്‍ മ​ണി​ക്കൂ​റി​ല്‍ 75 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് വ​ണ്ടി​ക​ള്‍ ഓ​ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ഇ​ത് മ​ണി​ക്കൂ​റി​ല്‍ 85 കി​ലോ​മീ​റ്റ​റാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ട്ട​ത്തി​ല്‍ നി​ല​മ്പൂ​രി​ല്‍ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്കു​ള്ള രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ല്‍ ഒ​രു കോ​ച്ചു​കൂ​ടി കൂ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

റെ​യി​ല്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു സെ​ക്ഷ​നി​ലെ വേ​ഗ​ത കൂ​ട്ടു​ക​യും കോ​ച്ചി​ന്‍റെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​ത്. റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​രും പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് എ​ന്‍​ജി​നീ​യ​റും വ​ന്ന ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ഈ ​ആ​വ​ശ്യം പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി​യു​ടെ​യും നി​ല​മ്പൂ​ർ-​മൈ​സൂ​രു റെ​യി​ല്‍​വേ ക​ര്‍​മ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ത് അം​ഗീ​ക​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ള്‍ പാ​ത​യി​ലെ വേ​ഗ​ത വ​ര്‍​ധി​പ്പി​ച്ച​ത്.