മലപ്പുറം: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കൊണ്ട് പ്രശ്നം തീരില്ലെന്നും ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പൂരം കലക്കി നേടിയതാണോ തൃശൂരിലെ ബിജെപിയുടെ ജയമെന്ന കാര്യം അന്വേഷിക്കണം.
അവിടെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ വരെ അത് പറയുന്നുണ്ട്. മുന്‍ മന്ത്രിവരെ ആ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിന് വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയര്‍ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.