നിലമ്പൂര്‍: നിലമ്പൂര്‍ എസ്എന്‍ഡിപി ശാഖയില്‍ ശ്രീനാരായണഗുരു സമാധി ആചരിച്ചു. വനിതാ സംഘം ഭാരവാഹികളായ പി. രാധ, ഷിംന, ഭുവനേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യോഗം നടത്തി. പി. രാധ, ഗുരുവിനെക്കുറിച്ച് പ്രഭാഷണം നടത്തി.
ശാഖാ പ്രസിഡന്റ് രവികുമാര്‍, വൈസ് പ്രസിഡന്റ് ഡോ. സി.എം. ഗോപിനാഥന്, സെക്രട്ടറി ചന്ദ്രബാബു, യൂണിയന് കമ്മിറ്റി അംഗം കെ. സത്യദേവന്, സി.എസ്. രവീന്ദ്രന്, മറ്റു കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.