സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് ത​ന​താ​യ പ​ദ്ധ​തി​ക​ള്‍ വേ​ണം: ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി
Saturday, September 21, 2024 5:18 AM IST
മ​ല​പ്പു​റം: സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ സം​സ്ഥാ​ന​ത്തെ ഓ​രോ ജി​ല്ല​ക​ളി​ലും വ്യ​ത്യ​സ്ത പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ളാ​ണെ​ന്നും വി​ക​സ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​മ്പോ​ള്‍ ബാ​ങ്കു​ക​ള്‍ ഓ​രോ ജി​ല്ല​യ്ക്കും ത​ന​താ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ക​ണം ഓ​രോ പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കേ​ണ്ട​ത്.

മ​ല​പ്പു​റം മ​ഹേ​ന്ദ്ര​പു​രി ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ല്‍ സം​സ്ഥാ​ന​ത്തെ ഓ​രോ ജി​ല്ല​ക​ളി​ലും വ്യ​ത്യ​സ്ത രീ​തി​ക​ളാ​ണു​ള്ള​ത്.

നൈ​പു​ണ്യ വി​ക​സ​ന മേ​ഖ​ല​യി​ല്‍ ഒ​രു​പാ​ട് മു​ന്നേ​റി​യ ജി​ല്ല​യാ​ണ് മ​ല​പ്പു​റം. പ്ര​വാ​സി​ക​ള്‍, ക​ര്‍​ഷ​ക​ര്‍, ല​ഘു​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രാ​ണ് മ​ല​പ്പു​റം ജി​ല്ല​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ നി​ല​നി​ര്‍​ത്തു​ന്ന​ത്.


ജി​ല്ല​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കൂ​ടി മ​ന​സി​ലാ​ക്കി വേ​ണം ജി​ല്ല​യ്ക്കാ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​നും ബാ​ങ്കു​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ന്‍.​എം. മെ​ഹ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഡ് ഡി​സ്ട്രി​ക്ട് ഓ​ഫീ​സ​ര്‍ എം. ​മു​ത്തു​കു​മാ​ര്‍, ന​ബാ​ര്‍​ഡ് ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ര്‍ എ. ​മു​ഹ​മ്മ​ദ് റി​യാ​സ്, ക​ന​റാ ബാ​ങ്ക് എ​ജി​എം ശ്രീ​വി​ദ്യ, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ എം.​എ. ടി​റ്റ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.