ഇ​എം​എ​സ് മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ചി​കി​ത്സ വ്യാ​പി​പ്പി​ക്കു​ന്നു
Saturday, September 21, 2024 5:18 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മാ​തൃ​ക​യാ​യി ഇ​എം​എ​സ് മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ്. ക്യാ​മ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​റ് വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ ചി​കി​ത്സ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. ട്ര​സ്റ്റി​ന്‍റെ 72-ാമ​ത് ക്യാ​മ്പ് ഏ​ലം​കു​ള​ത്ത് ന​ട​ത്തി.

300 രോ​ഗി​ക​ള്‍ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ചി​കി​ത്സ വ്യാ​പി​പ്പി​ക്കാ​ന്‍ ട്ര​സ്റ്റ് ശ്ര​മി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ആ​ശി​ഷ​നാ​യ​രാ​ണ് ചി​കി​ത്സ ന​ല്‍​കു​ന്ന​ത്. പ​രി​ശോ​ധ​ന​യും മ​രു​ന്നും സൗ​ജ​ന്യ​മാ​ണ്. പെ​രി​ന്ത​ല്‍​മ​ണ്ണ ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യും ഡി​എം​എ​ച്ച്പി​യും ഏ​ലം​കു​ളം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തും സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.


ട്ര​സ്റ്റ് ഹോ​ണ​റ​റി സെ​ക്ര​ട്ട​റി വി. ​ര​മേ​ശ​ന്‍, ഇ​ന്‍​ചാ​ര്‍​ജ് സി. ​ഗോ​വി​ന്ദ​ന്‍​കു​ട്ടി, പ​രി​ര​ക്ഷാ ന​ഴ്സ് ഷൈ​ല​ജ, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പി​ന്‍റെ ന​ട​ത്തി​പ്പ്. മാ​സ​ത്തി​ല്‍ ഒ​രു ദി​വ​സ​മാ​ണ് മാ​ന​സി​കാ​രോ​ഗ്യ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.