സി​വി​ല്‍ സ​ര്‍​വീ​സ് ടാ​ല​ന്‍റ് പ​രീ​ക്ഷാ ജേ​താ​ക്ക​ള്‍​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
Monday, September 23, 2024 1:20 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ "ക്രി​യ’ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ച്ച ഓ​ള്‍ കേ​ര​ള സി​വി​ല്‍ സ​ര്‍​വീ​സ് ടാ​ല​ന്‍റ് പ​രീ​ക്ഷാ ജേ​താ​ക്ക​ള്‍​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ച​ന്ത​ക്കു​ന്ന് ഫാ​ത്തി​മ​ഗി​രി ഇം​ഗ്ലീ​ഷ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി വി. ​ആ​ര്യ​ന​ന്ദ​ക്കാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​ത്.

ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ യ​ഥാ​ക്ര​മം ചെ​മ്മാ​ട് ദാ​റു​ല്‍ ഹു​ദാ ഇ​സ്ലാ​മി​ക് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി. ​മു​ഹ​മ്മ​ദ് അ​ന​സി​നും കൊ​ള​ത്തൂ​ര്‍ നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി ആ​ര്‍.​ജെ. അ​ഭി​ന​വി​നു​മാ​ണ്.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം പ​ത്ത​നം​തി​ട്ട ചൂ​ര​ക്കോ​ട് എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി എ​സ്.​എ​ല്‍. സൂ​ര്യ​കി​ര​ണ്‍, ര​ണ്ടാം സ്ഥാ​നം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലെ ജി​എം​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍​ഥി ശ്രീ​നാ​ഥ് സു​ധീ​ഷ്, മൂ​ന്നാം സ്ഥാ​നം പൊ​ന്നാ​നി എം​ഇ​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി ഫ​ഹ്മി​ദ ഫാ​റൂ​ഖി​നും ല​ഭി​ച്ചു.

ബി​രു​ദ​ത​ല​ത്തി​ല്‍ ന​ട​ന്ന പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം സ്ഥാ​നം ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി ക്രി​സ്റ്റി ജി​ല്‍​സി​നാ​യി​രു​ന്നു. ര​ണ്ടാം​സ്ഥാ​നം സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി ജ​സീം, മൂ​ന്നാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി വി. ​ജി. വൈ​ഷ്ണ​വ് എ​ന്നി​വ​രാ​യി​രു​ന്നു. ഒ​ന്നാം​സ്ഥാ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഐ ​ഫോ​ണ്‍-15, ര​ണ്ടാം​സ്ഥാ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഐ​പാ​ഡും മൂ​ന്നാം​സ്ഥാ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഐ ​വാ​ച്ചും സ​മ്മാ​നി​ച്ചു.


പെ​രി​ന്ത​ല്‍​മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ "ക്രി​യ' സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പൊ​ട്ട​ന്‍​ഷ്യ2024 ക്യാ​മ്പി​ല്‍ വ​ച്ചാ​ണ് ടാ​ല​ന്‍റ് പ​രീ​ക്ഷാ ജേ​താ​ക്ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന തി​രൂ​ര്‍ സ​ബ് ക​ള​ക്ട​ര്‍ ദി​ലീ​പ് കൈ​നി​ക്ക​ര സ​മ്മാ​ന വി​ത​ര​ണം ചെ​യ്തു. അ​ക്കാ​ഡ​മി സി​ഒ​ഒ റോ​ഷി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ലി​പ്പ് മ​മ്പാ​ട്, അ​ഡ്വ. ബി​ലാ​ല്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. മു​ദ്ര ഫൗ​ണ്ടേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ല​തി​ക സ​തീ​ഷ്, മു​ഹ​മ്മ​ദ​ലി വ​ണ്ടൂ​ര്‍, എ​ന്‍.​എം. ഫ​സ​ല്‍ വാ​രി​സ്, ഗാ​യ​ത്രി മേ​നോ​ന്‍, ശ്രു​തി​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.