ലി​ങ്ക് റോ​ഡ് വ​ഴി ബ​സ് സ​ര്‍​വീ​സ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ല്‍​കി
Saturday, September 21, 2024 5:24 AM IST
മ​ഞ്ചേ​രി: ക​ച്ചേ​രി​പ്പ​ടി തു​റ​ക്ക​ല്‍ ബൈ​പാ​സ് റോ​ഡ് ഒ​ഴി​വാ​ക്കി മ​ഞ്ചേ​രി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് റോ​ഡ് വ​ഴി സ്ഥി​രം യാ​ത്ര ചെ​യ്യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വാ​ഹ​ന​പ്പെ​രു​പ്പ​ത്താ​ല്‍ വ​ല​യു​ന്ന ന​ഗ​ര​ത്തി​ല്‍ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള അ​ത്താ​ണി​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ ലി​ങ്ക് റോ​ഡു​ക​ള്‍.

നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പാ​ള​യം മൈ​താ​ന​വും ഡോ​ക്ടേ​ഴ്സ് കോ​ള​നി​യും സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് റോ​ഡി​ലൂ​ടെ​യു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം വ​ലി​യ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യും ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു​ണ്ട്.


ത​ക്ക​താ​യ ശി​ക്ഷാ തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ബ​സു​ക​ളെ ത​ട​യാ​ന്‍ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ല്‍ പ​റ​ഞ്ഞു. അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് മ​ഹ്റൂ​ഫ് പ​ട്ട​ര്‍​കു​ളം, അ​സീ​ബ് ന​റു​ക​ര, സി​യാ​ദ് വ​ല്ലാ​ഞ്ചി​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.