മൊ​ബൈ​ല്‍ ഷോ​പ്പ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: യു​വാ​വ് പി​ടി​യി​ല്‍
Monday, September 23, 2024 1:20 AM IST
മേ​ലാ​റ്റൂ​ര്‍: മേ​ലാ​റ്റൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ട്ടി​ക്കാ​ട് ചു​ങ്ക​ത്ത് മു​സ്ബ മൊ​ബൈ​ല്‍ ഷോ​പ്പി​ന്‍റെ ഷ​ട്ട​റും ഗ്ലാ​സ് ഡോ​റും പൊ​ളി​ച്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ര​ക്കു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ബം​ഗ്ലാ​വു​പ​റ​മ്പി​ല്‍ വീ​ട്ടി​ലെ മു​ഹ​മ്മ​ദ് സ​ലീ​മി (27)നെ​യാ​ണ് മേ​ലാ​റ്റൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എം. ഗോ​പ​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ റെ​ജി​മോ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 20ന് ​രാ​ത്രി 11 മ​ണി​ക്കും 21 ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചി​നു​മി​ട​യി​ലാ​ണ് ക​ള​വ് ന​ട​ന്ന​ത്.

രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ ഉ​ട​മ​സ്ഥ​രാ​ണ് ഷ​ട്ട​റി​ന്‍റെ ലോ​ക്ക് ത​ക​ര്‍​ത്ത​താ​യി ക​ണ്ട​ത്. ഉ​ട​ന്‍ മേ​ലാ​റ്റൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍, സ​യ​ന്‍റി​ഫി​ക് ടീം ​എ​ന്നി​വ​ര്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം മേ​ലാ​റ്റൂ​ര്‍ പോ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും സം​ശ​യ​മു​ള്ള​വ​രെ നി​രീ​ക്ഷി​ച്ചും വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി.


തു​ട​ര്‍​ന്ന് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെസ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ ലൊ​ക്കേ​ഷ​നും തി​രി​ച്ച​റി​ഞ്ഞു. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് സ​ലീ​മി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തെ​ളി​വെ​ടു​പ്പി​ല്‍ മോ​ഷ്ടി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍, സ്പ്രേ ​ബോ​ട്ടി​ല്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ന്‍​സൂ​ര്‍ പ​ള്ളി​ക്കു​ന്ന്, എ​എ​സ്ഐ​മാ​രാ​യ ഫ​ക്രു​ദ്ദീ​ന്‍ അ​ലി, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ല​ന​ല്ലൂ​ര്‍, അ​മീ​ന്‍ കോ​ട്ട​പ്പ​ള്ള, എ​സ്‌​സി​പി​ഒ​മാ​രാ​യ രാ​കേ​ഷ് ച​ന്ദ്ര, ഐ.​പി. രാ​ജേ​ഷ്, ര​ഘു​നാ​ഥ​ന്‍ കു​ന്ന​പ്പ​ള്ളി, പ്ര​മോ​ദ് കൊ​ള​ത്തൂ​ര്‍, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, രാ​ഹു​ല്‍, സു​പി​ന്‍ ചോ​ക്കാ​ട്, ഷൈ​ജു പ​ത്ത​പി​രി​യം എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.