പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കക്കൂത്ത് എടപ്പറ്റ വീട്ടില്‍ തുളസീധരന്റെ കോഴിക്കൂടില്‍ നിന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ പെരുമ്പാമ്പിനെ പിടികൂടി.
വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. വനംവകുപ്പ് സര്‍പ്പ റെസ്ക്യൂവര്‍മാരായ യൂണിറ്റ് ഡെപ്യൂട്ടി ലീഡര്‍ ജബ്ബാര്‍ ജൂബിലി, ഹുസന്‍ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, പ്രവര്‍ത്തകരായ വിനോദ് മുട്ടുങ്ങല്‍, രവീന്ദ്രന് പാതായ്ക്കര എന്നിവരാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.