ത​യ്ക്വ​ന്‍​ഡോ​യി​ല്‍ നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​ക്ക് ഇ​ര​ട്ട​മെ​ഡ​ല്‍; അ​നു​മോ​ദി​ച്ചു
Monday, September 23, 2024 1:27 AM IST
നി​ല​മ്പൂ​ര്‍: രാ​ജ്യാ​ന്ത​ര ത​യ്ക്വ​ന്‍​ഡോ​യി​ല്‍ ഇ​ര​ട്ട മെ​ഡ​ല്‍ നേ​ടി​യ നി​ല​മ്പൂ​ര്‍ വ​ര​ടേം​പാ​ടം സ്വ​ദേ​ശി കെ. ​അ​ശ്വ​ന്തി​നെ അ​നു​മോ​ദി​ച്ചു.

ബാ​ങ്കോ​ക്കി​ല്‍ ന​ട​ന്ന ഹീ​റോ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ത​യ്ക്വ​ന്‍​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്വ​ര്‍​ണം, വെ​ങ്ക​ലം മെ​ഡ​ലു​ക​ള്‍ നേ​ടി​യ​തി​നാ​ണ് കെ. ​അ​ശ്വ​ന്തി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. ജോ​യ് അ​നു​മോ​ദി​ച്ച​ത്.

നി​ല​മ്പൂ​ര്‍ 1995 ത​യ്ക്വ​ന്‍​ഡോ ബാ​ച്ചി​ലു​ള്ള ഫി​ലി​പ്പ് സി. ​കോ​വൂ​ര്‍, നാ​ണി​ക്കു​ട്ടി ഹ​സ​ന്‍ ഗു​രി​ക്ക​ള്‍ എ​ന്നി​വ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​മോ​ദി​ക്ക​ല്‍ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.


ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു ചാ​ലി​യാ​ര്‍, നി​ല​മ്പൂ​ര്‍ മു​ന്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ബു പു​ത്ത​ന്‍​വീ​ട്ടി​ല്‍, ചീ​നി ചെ​റി​യാ​പ്പു, സി.​ടി. രാ​ജു ച​ക്കാ​ല​ക്കു​ത്ത്, മു​ര​ളി എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.