അ​ശാ​ന്തം ചി​ത്ര​ക​ലാ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Monday, September 23, 2024 1:27 AM IST
നി​ല​മ്പൂ​ര്‍: ചി​ത്ര​കാ​ര​നും ശി​ല്‍​പ്പി​യു​മാ​യി​രു​ന്ന അ​ശാ​ന്ത​ന്‍റെ (വി.​കെ. മ​ഹേ​ഷ് കു​മാ​ര്‍) സ്മ​ര​ണ​ക്കാ​യി ഇ​ട​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ശാ​ന്തം ചി​ത്ര​ക​ലാ സം​സ്ഥാ​ന പു​ര​സ്കാ​ര വി​ഭാ​ഗ​ത്തി​ല്‍ പ്ര​ത്യേ​ക ജ്യൂ​റി പു​ര​സ്കാ​രം നി​ല​മ്പൂ​ര്‍ ദ ​സ്പ്രിം​ഗ്സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ന്‍ റി​ഞ്ജു വെ​ള്ളി​ല​യ്ക്ക് പ്ര​ഫ. എം. ​കെ. സാ​നു സ​മ്മാ​നി​ച്ചു.


10,000 രൂ​പ​യും ശി​ല്‍​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​വി. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ത്ര​കാ​ര​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ ക​തി​രൂ​ര്‍, പി. ​പ്ര​കാ​ശ്, എം.​ബി. ലീ​ലാ​വ​തി അ​മ്മ, മോ​ളി അ​ശാ​ന്ത​ന്‍, പി.​എ​സ്. ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.