വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ടി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
Monday, September 23, 2024 1:27 AM IST
ച​ങ്ങ​രം​കു​ളം:​വ​ള​യം​കു​ള​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ടി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ വ​ള​യം​കു​ളം സെ​ന്‍റ​റി​ലാ​ണ് അ​പ​ക​ടം. ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ഹെ​ല്‍​മ​റ്റി​ല്ലാ​തെ എ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​രെ കൈ ​കാ​ണി​ച്ച​തോ​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​ലീ​സു​കാ​ര​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​നി​ലെ സി​പി​ഒ രാ​കേ​ഷി​നെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം വ​രു​ത്തി​യ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വ​ക്ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ഇ​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. യു​വാ​ക്ക​ളെ​യും ബൈ​ക്കും ച​ങ്ങ​രം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.